Monday, May 23, 2011

എന്‍ സന്ധ്യേ..


എന്തിനു സന്ധ്യേ നീ തേങ്ങുന്നു.....
നീ എത്ര സുന്ദരി എന്‍ ലാസവതി
നിന്നില്‍ പുകയുന്ന  തീഷ്ണമാം   കനലുകള്‍ വ്യര്‍ത്ഥം  
നീ ഇല്ലെങ്കില്‍ ഈ പ്രിഥ്വി അര്‍ദ്ധശൂന്യം

നിന്നിലെ സുഗന്ധവും ഭംഗിയും
നീ അറിയാതെ പോയതെന്തേ....!
എന്നിലെ കണ്ണാടിയില്‍ ഒന്നു നോക്കൂ

ആവില്ല വര്‍ണ്ണിക്കാനൊരു വാക്കുകള്‍ക്കും നിന്നെ
ഇനി ആവില്ല വരയ്ക്കുവാന്‍  ഒരു തൂലികക്കും
അത്രമേല്‍ വ്യാപ്തിയില്‍ നീ ജ്വലിക്കുന്നു...

നീ ഇല്ലെങ്കില്‍ ഈ രാവുന്നരില്ല 
 ഈ ഞാനുറങ്ങില്ല, ഉണരില്ല
വിശ്രമമില്ലൊരു തരി പോലുമീ ഭൂമിയില്‍
നീ ശ്രേഷ്ട്ടം, ദിവ്യം എന്‍  മനോഹരി......

പൊട്ടി വിടരുമീ പ്രഭാതം രമ്യം
ശാന്തമായുരങ്ങുമീ രാത്രിയും സൌമ്യം..
എങ്കിലും സന്ധ്യേ നീയെത്ര ധന്യ
നിന്നില്‍ മാത്രം  വിരിയുമീ ചൈതന്യം

ആവില്ല  എന്നിലെ നിമ്ന ബിന്ദുക്കളാല്‍
നിന്നെ പുല്‍കുവാന്‍
ഒന്നു തലോടുവാന്‍....
എങ്കിലും കൊതിക്കുന്നു നിന്നിലെ തീവ്ര സുഗന്ധം.
  
സിന്ദൂര രേഖയില്‍ പൊന്‍ നിലവിനാല്‍  പൊട്ടും
സ്വര്‍ണ കിരണങ്ങളാല്‍ തിരുവാഭരണം  ചാര്‍ത്തിയും
സപ്ത  വര്‍ണ്ണ ചേല ചാര്‍ത്തി നീ  സുമങ്കലീ....

നിന്നിലെ സുഗന്ധവും ഭംഗിയും
നീ അറിയാതെ പോയതെന്തേ....!
എന്നിലെ കണ്ണാടിയില്‍ ഒന്നു നോക്കൂ
എന്‍ പ്രിയ സന്ധ്യേ......


Saturday, May 21, 2011

അമ്മയുടെ അമ്പാടി കണ്ണന്‍മകനേ.....
നീ കേഴുന്നതെന്തിനെന്നമ്മ  ചോദിക്കില്ല
അറിയാം എല്ലാമീയമ്മക്ക്  കുഞ്ഞേ...
നിന്റെ തേങ്ങലില്‍ തലോടുവാന്‍
അമ്മതന്‍ കൈകള്‍ അരികിലുണ്ടെപ്പോഴും
അകലത്തിരുന്നുകൊണ്ടീയമ്മ അറിയുന്നു
നിന്‍ ഗദ്ഗദങ്ങള്‍...

വാവേ.....
രാവില്‍ നീ ഞെട്ടി കരയുമെന്നറിയാമീയമ്മക്ക് 
ഉറങ്ങാതെ , ഉണ്ണാതെ അമ്മയുണ്ടിവിടെ
എന്നുണ്ണിതന്‍ ചാരത്തു  വന്നിരുന്നമ്മിഞ്ഞ നല്‍കിയ
ഓര്‍മ്മകളോര്‍ത്ത്  അമ്മയിരിക്കുന്നു
ഈ ശൂന്യ ഭൂമിയില്‍...

കുഞ്ഞേ.....
നീ വളര്‍ന്നുവോ?
നിന്നിളം കാല്‍ വെപ്പുകള്‍...
വീഴാതെ , പതറാതെ നടക്കാന്‍ പഠിച്ചുവോ?
അമ്മയെന്ന് നീ നല്ല ചൊല്ലാന്‍ കഴിഞ്ഞുവോ?

അമ്പാടി കണ്ണാ.....
അമ്മിഞ്ഞ വറ്റാത്ത ചുണ്ടില്‍ മിന്നും നിന്‍
കിന്നരി പല്ലുകള്‍ പറിഞ്ഞു പോയോ?
കാണുവാന്‍ കഴിയില്ലമ്മക്കിനി...
നീ ആദ്യമായ് അമ്മക്ക് മധുരമാം നോവേകിയാ
കിന്നരി പല്ലുകള്‍.....

നിന്‍ കുഞ്ഞി കൈകളാല്‍ ഉണ്ണുന്ന ഉരുളയില്‍
കണ്ണീരു വീഴുമ്പോള്‍
തെങ്ങുന്നതെന്‍ മനമാണ് മകനേ....
ആവില്ലോരിക്കലും  നിന്നെ പിരിയുവാന്‍
പക്ഷെ...
തോരാത്ത കണ്ണീരില്‍ നിന്‍ ഓര്‍മ്മകള്‍ തേങ്ങുന്നു.

ഉറങ്ങു നീ
എന്നുണ്ണി ശാന്തമായി
അമ്മയുണ്ടിവിടെ അകലെ
നിന്നരികിലായ് !

പുതിയൊരു നാളേയില്‍ നീ കണ്ണ് ചിമ്മുമ്പോള്‍
ഉണ്ടാവുമീയമ്മ നിന്നരികിലായ്
എന്നുമെന്നും നിന്നരികിലായ്
അകലാതെ...മായാതെ.....

Sunday, May 15, 2011

ഓര്‍മ്മയില്‍ ഒരീണംഅകലെ നീ മാഞ്ഞതെന്തേ  എന്‍ കണ്ണാടി...
അരികെ നിന്‍ കുപ്പിവളപൊട്ടുകള്‍ മാത്രം.
അഴകേറും എന്‍ ഓര്‍മ്മയില്‍ ഒരു മധുര നൊമ്പരം 
അറിഞ്ഞു ഞാന്‍ നിന്നെ  കാണാത്ത നേരത്ത്..

നീയെന്നുമെന്നുള്ളില്‍ മധു ശലഭം
നിറ ദീപമായ് തെളിഞ്ഞു നീ
നനവായ് മനസ്സിന്‍ നിറമഴയായ്‌  
നെല്‍വാക മരമായി പൂത്തു നീ...

വനമുല്ല പൂവിടും വൈശാഖ രാത്രിയില്‍..
വന്നു നീ മനസ്സിന്റെ തംബുരു മീട്ടി
വൈകാതറിഞ്ഞു ഞാന്‍ ആ വസന്ത ഗാനം
ഓര്‍മ്മകളില്‍  ഒരീണം പോലെ....കാത്തിരിപ്പ് !

"എകാകിയാമൊരു ഭിക്ഷം ദേഹിയെ പോലെ
നിന്‍ കരുനക്കായി എന്‍ ജീവ പാത്രം
വെച്ച് നീട്ടുന്നു ഞാന്‍...

ഇന്നലെ മാച്ചു കളഞ്ഞോരെന്‍  
സിന്ദൂര പൊട്ടിന്‍ ഓര്‍മ്മകള്‍...
അകലെ തേങ്ങുന്നോരെന്‍    
ഇളം പൈതലിന്‍ രോദനങ്ങള്‍...

എല്ലാം വിധിയെന്ന രണ്ടക്ഷരം
കൊണ്ട് മൂടി വെച്ച് നടന്നു ഞാന്‍...
ഇനിയും മാപ്പിരക്കാത്ത എന്‍ മനം തേങ്ങുന്നു
നിന്‍ സ്നേഹ വായ്പ്പിനായി...

ജീര്‍ണ്ണിച്ചൊരെന്‍ കിനാക്കളും പേറി
ശുന്യമാമെന്‍ മനം കൊതിക്കുന്നു
സത്യമാം ജീവിതത്തിനായി
ഇനി ഞാന്‍ കാല്‍ വെക്കട്ടെ...

നാളെയാനെന്‍ ജീവിതം 
ഇന്ന് വെറും കാല്‍ വൈപ്പ് മാത്രം
കാലമേറെയായി ഞാന്‍ കാത്തിരിക്കുന്നു
ഒരു നല്ല നാളേക്ക് വേണ്ടി...

Saturday, May 14, 2011

എന്റെ റോസാപൂ !


ആരുമറിയാതെ
എനിക്ക് വേണ്ടി മാത്രം
വിരിഞ്ഞ റോസാപൂവിനു
ആയിരം ഇതളുകള്‍ ആയിരുന്നു..
 
പൂമണം പരത്തി  
താഴുകാനെത്തിയ കാറ്റില്‍
ഞാനറിഞ്ഞു 
റോസാപൂവിന്‍ നൈര്‍മല്യം.
 
തൊട്ടു തലോടിയ
പൂവിനോടൊരു ഇതള്‍
ഞാന്‍ കടം ചോദിച്ചു..
 
എന്‍ മനം കണ്ട റോസാപൂ
ആയിരം ഇതളുകള്‍
എനിക്ക് ദാനമായെകി..
 
മുടിയില്‍ ചൂടിയ
റോസാപൂവിന്‍ ഇതളുകള്‍
പൊഴിയും നേരം 
ഞാനറിഞ്ഞു
സ്നേഹത്തിന്‍ വില
നൊമ്പരമാന്നെന്ന്‍...