Saturday, October 29, 2011

''പ്രണയം''
ഏതു ജന്മാന്തര വികാരമാണ്..............പ്രാര്‍ഥനയാണ്......................
നിന്റെ പ്രണയം എനിക്ക് തന്നത്.....
നിന്നെയെനിക്ക് ഒരുപാടിഷ്ട്ടമാണ് ...........
ഒരുപാടോരുപാടോരുപാട്....
നിന്റെ കളിയും,ചിരിയും....,പ്രതീക്ഷകള്‍ നിറഞ്ഞ-
നിന്റെ കണ്ണുകളും എന്റെ മാത്രമാണ്............

ഏകാന്തതയുടെ കൈവരിയില്‍ ഞാന്‍ കാതോര്തിരുന്നത്...... .
നിന്റെ നനുത്ത കാലൊച്ചകള്‍ മാത്രമായിരുന്നു..........
നിന്നിലെ പ്രണയമാണെന്‍  കാതിലപ്പോള്‍   മന്ത്രിച്ചത് ...
എന്നെയും നിനക്കേറെ ഇഷ്ട്ടമാണെന്നു.........

വിദൂരതയില്‍  രാപാടികള്‍ പാടുന്ന  പാട്ടിന്റെ വേദനയില്‍ ഞാനറിഞ്ഞു
പ്രിയനേ നീ വരില്ലെന്നു......
മിഴികളില്‍ നിന്നും അടര്‍ന്നു വീണ   കണ്ണുനീര്‍   തുള്ളികള്‍..,
എന്‍ നനുത്ത  കവിളില്‍   താരങ്ങളായ്  തിളങ്ങി  .....
എങ്കിലും  മൂകമാമീ  നിശയില്‍  .........
വഴിയില്‍  മിഴിനട്ടു  ഞാന്‍ കാത്തിരുന്നു...
വെറുതെ ഞാന്‍ കാത്തിരുന്നു  ..നിന്നെയോര്‍ത്തു . .........
നിന്നെ   മാത്രമോര്‍ത്തു   ....നീ വരുമെന്നോര്‍ത്തു  ........

പ്രിയനേ .....നിന്‍  പ്രണയം പോല്‍  മധുരമാം  വേദന  ..
ജന്മാന്തരങ്ങല്‍ക്കപ്പുറം , പെയ്തൊഴിഞ്ഞൊരു മഴയുടെ  മര്‍മ്മരം  പോലെ .......
ആര്ദ്രമാമീ  യാമിനി  സാക്ഷിയായ്....., 
നീയെന്‍  നിറുകയില്‍  ചാര്‍ത്തിയൊരു  ചുടുച്ചുംബനതിന്റെ നിര്‍വൃതി പോലെ ...............

എത്ര  മധുരം  നിന്‍  പ്രണയം  ........
മഞ്ഞുപോല്‍  ആര്‍ദ്രം ....
മഴതുള്ളിപോല്‍  നൈര്‍മല്യം .......
ഇളംകാറ്റിന്‍ കുളിരും ....
വസന്തം  പോല്‍  മനോഹരം ......
പൂമ്പട്ടുപോല്‍  മൃദുലം ......
അഗ്നിപോല്‍ ശുദ്ധവും  നിന്‍  പ്രണയം...

നിന്റെ പ്രണയം എന്‍   മനസ്സില്‍  നിറച്ചത്  മോഹമോ  ?
നിലാവിന്റെ  കൈകള്‍  പോല്‍   എന്നെ  പുതപ്പിച്ചത്  നിന്‍  സാന്ത്വനമോ ?
എന്റെ കണ്ണുകളില്‍  ലജ്ജയും ....
കാതില്‍ അനുരാഗവും .....
മേനിയില്‍  സൌകുമാര്യവും  നല്‍കിയത്  നിന്റെ പ്രണയമാണ് ......

എങ്കിലും  പ്രിയനേ....
നീയെന്‍   പ്രണയം അറിയാതെ  പോയതെന്തേ  ?
എന്റെ കണ്ണില്‍   എന്നും  തിളങ്ങിയിരുന്നത്.........
നിന്നോടുള്ള എന്റെ പ്രണയം മാത്രമായിരുന്നു!!! .

എന്റെ ചുണ്ടില്‍  പുഞ്ചിരി  വിടര്ന്നിരുന്നത്,
എന്നും  നിന്നെ  കാണുമ്പോള്‍  മാത്രമായിരുന്നു .
എന്റെ മനസ്സില്‍   എന്നുമെന്നും   ഉണ്ടായിരുന്നത്   
നീ മാത്രമായിരുന്നു  ..........
നിന്നോടുള്ള   എന്റെ പ്രണയം മാത്രമായിരുന്നു  ..............
 

Thursday, October 13, 2011

എന്റെ ആത്മശാന്തി

സാധുവാമെന്റെ ജീവിതം നീ തട്ടിതെരിപ്പിച്ചതെന്തിനു?
പാവമാമെന്നെ നീ ആട്ടിയോടിച്ചതെന്തിനു? 
ഞാനിപ്പോള്‍ നിന്റെ മുന്നില്‍ അപരധിയാകയോ?
എല്ലാം ത്യജിച്ചൊരു കൃഷ്ണ മൃഗമല്ലയോ ഞാനിന്നു? 

അശോക മരത്തിന്‍ തണലില്‍ ഞാനെന്നു നിനൈക്കവേ
നിന്‍ തേന്‍ കൊഞ്ചല്‍ കേട്ടെന്‍  മനം മയങ്ങിയോ
നിന്‍ നിഴലും എന്റെയും ഞാനൊന്നെന്നു നിനച്ചു നില്‍ക്കവേ
താഴുകിയാ സ്വര്‍ണ്ണ കിരണങ്ങളില്‍ ഞാന്‍ കണ്ടുവോരന്തരം

അറിഞ്ഞു ഞാന്‍ ഞാനും നീയും നിന്റെയും എന്റെയും
നിഴലുകള്‍ വേറെയെന്നു ജീവനും ജീവിതവുമെല്ലാം തഥൈവ
അറിയാമെല്ലമെനിക്കെങ്കിലും ഞാനറിയാതെ പോകയോ-

കൂടി നിന്ന ജനാവലി കല്ലെറിഞ്ഞില്ലേ എന്നെ കൂകി വിളിച്ചില്ലേ
നടന്നകന്ന കാല്പാദങ്ങളില്‍ ചോര മണമായിരുന്നെങ്കിലും
കല്ലുകള്‍ കൊണ്ട മുറിവില്‍ എനിക്ക് പക്ഷെ വേദനിച്ചില്ല
നൊന്തു കരഞ്ഞു ഞാന്‍ പക്ഷെ മനസ്സിന്റെ വേദനയില്‍

ഈ അവസ്ഥ എനിക്ക് വരേണ്ടതോ ?
ഉറ്റവരില്ല  ഉടയവരില്ല സ്നേഹിച്ചവര്‍ ആരും തന്നെയില്ല
ആരും ആശ്രയമില്ലാതെ ഞാന്‍ ഒറ്റക്കിവിടെ
ഈ ജീവിതയാത്രയില് അസ്തമനം കാത്തു നില്‍ക്കുന്നു.

എന്തപരാധം ഞാന്‍ ചെയ്തു പറയൂ കല്ലെറിഞ്ഞവരെ?
സ്നേഹം കുറ്റമോ ? സ്നേഹിച്ചത് കുറ്റമോ?
പറയൂ നിന്ങ്ങളില്‍ സ്നേഹം അറിയാത്തവര്‍ ആരുണ്ടിവിടെ?
ജീവനായി ഞാന്‍ സ്നേഹിച്ചതോ തെറ്റ്?