Saturday, May 21, 2011

അമ്മയുടെ അമ്പാടി കണ്ണന്‍



മകനേ.....
നീ കേഴുന്നതെന്തിനെന്നമ്മ  ചോദിക്കില്ല
അറിയാം എല്ലാമീയമ്മക്ക്  കുഞ്ഞേ...
നിന്റെ തേങ്ങലില്‍ തലോടുവാന്‍
അമ്മതന്‍ കൈകള്‍ അരികിലുണ്ടെപ്പോഴും
അകലത്തിരുന്നുകൊണ്ടീയമ്മ അറിയുന്നു
നിന്‍ ഗദ്ഗദങ്ങള്‍...

വാവേ.....
രാവില്‍ നീ ഞെട്ടി കരയുമെന്നറിയാമീയമ്മക്ക് 
ഉറങ്ങാതെ , ഉണ്ണാതെ അമ്മയുണ്ടിവിടെ
എന്നുണ്ണിതന്‍ ചാരത്തു  വന്നിരുന്നമ്മിഞ്ഞ നല്‍കിയ
ഓര്‍മ്മകളോര്‍ത്ത്  അമ്മയിരിക്കുന്നു
ഈ ശൂന്യ ഭൂമിയില്‍...

കുഞ്ഞേ.....
നീ വളര്‍ന്നുവോ?
നിന്നിളം കാല്‍ വെപ്പുകള്‍...
വീഴാതെ , പതറാതെ നടക്കാന്‍ പഠിച്ചുവോ?
അമ്മയെന്ന് നീ നല്ല ചൊല്ലാന്‍ കഴിഞ്ഞുവോ?

അമ്പാടി കണ്ണാ.....
അമ്മിഞ്ഞ വറ്റാത്ത ചുണ്ടില്‍ മിന്നും നിന്‍
കിന്നരി പല്ലുകള്‍ പറിഞ്ഞു പോയോ?
കാണുവാന്‍ കഴിയില്ലമ്മക്കിനി...
നീ ആദ്യമായ് അമ്മക്ക് മധുരമാം നോവേകിയാ
കിന്നരി പല്ലുകള്‍.....

നിന്‍ കുഞ്ഞി കൈകളാല്‍ ഉണ്ണുന്ന ഉരുളയില്‍
കണ്ണീരു വീഴുമ്പോള്‍
തെങ്ങുന്നതെന്‍ മനമാണ് മകനേ....
ആവില്ലോരിക്കലും  നിന്നെ പിരിയുവാന്‍
പക്ഷെ...
തോരാത്ത കണ്ണീരില്‍ നിന്‍ ഓര്‍മ്മകള്‍ തേങ്ങുന്നു.

ഉറങ്ങു നീ
എന്നുണ്ണി ശാന്തമായി
അമ്മയുണ്ടിവിടെ അകലെ
നിന്നരികിലായ് !

പുതിയൊരു നാളേയില്‍ നീ കണ്ണ് ചിമ്മുമ്പോള്‍
ഉണ്ടാവുമീയമ്മ നിന്നരികിലായ്
എന്നുമെന്നും നിന്നരികിലായ്
അകലാതെ...മായാതെ.....

2 comments:

  1. വിതയുള്ള കവിതകൾ ഉണ്ടാകട്ടെ..
    ആശംസകൾ..

    ReplyDelete
  2. പുതിയൊരു നാളേയില്‍ നീ കണ്ണ് ചിമ്മുമ്പോള്‍
    ഉണ്ടാവുമീയമ്മ നിന്നരികിലായ്
    എന്നുമെന്നും നിന്നരികിലായ്
    അകലാതെ...മായാതെ.....

    ഒരമ്മയുടെ ഉരുകിയുള്ള ഈ പ്രാര്‍ത്ഥന ദൈവം കൈ കൊള്ളാതിരിക്കില്ല...
    ഒത്തിരി ഇഷ്ട്ടമായി കവിത..എല്ലാ ഭാവുകങ്ങളും നേരുന്നു...സസ്നേഹം...

    ReplyDelete