Thursday, October 13, 2011

എന്റെ ആത്മശാന്തി

സാധുവാമെന്റെ ജീവിതം നീ തട്ടിതെരിപ്പിച്ചതെന്തിനു?
പാവമാമെന്നെ നീ ആട്ടിയോടിച്ചതെന്തിനു? 
ഞാനിപ്പോള്‍ നിന്റെ മുന്നില്‍ അപരധിയാകയോ?
എല്ലാം ത്യജിച്ചൊരു കൃഷ്ണ മൃഗമല്ലയോ ഞാനിന്നു? 

അശോക മരത്തിന്‍ തണലില്‍ ഞാനെന്നു നിനൈക്കവേ
നിന്‍ തേന്‍ കൊഞ്ചല്‍ കേട്ടെന്‍  മനം മയങ്ങിയോ
നിന്‍ നിഴലും എന്റെയും ഞാനൊന്നെന്നു നിനച്ചു നില്‍ക്കവേ
താഴുകിയാ സ്വര്‍ണ്ണ കിരണങ്ങളില്‍ ഞാന്‍ കണ്ടുവോരന്തരം

അറിഞ്ഞു ഞാന്‍ ഞാനും നീയും നിന്റെയും എന്റെയും
നിഴലുകള്‍ വേറെയെന്നു ജീവനും ജീവിതവുമെല്ലാം തഥൈവ
അറിയാമെല്ലമെനിക്കെങ്കിലും ഞാനറിയാതെ പോകയോ-

കൂടി നിന്ന ജനാവലി കല്ലെറിഞ്ഞില്ലേ എന്നെ കൂകി വിളിച്ചില്ലേ
നടന്നകന്ന കാല്പാദങ്ങളില്‍ ചോര മണമായിരുന്നെങ്കിലും
കല്ലുകള്‍ കൊണ്ട മുറിവില്‍ എനിക്ക് പക്ഷെ വേദനിച്ചില്ല
നൊന്തു കരഞ്ഞു ഞാന്‍ പക്ഷെ മനസ്സിന്റെ വേദനയില്‍

ഈ അവസ്ഥ എനിക്ക് വരേണ്ടതോ ?
ഉറ്റവരില്ല  ഉടയവരില്ല സ്നേഹിച്ചവര്‍ ആരും തന്നെയില്ല
ആരും ആശ്രയമില്ലാതെ ഞാന്‍ ഒറ്റക്കിവിടെ
ഈ ജീവിതയാത്രയില് അസ്തമനം കാത്തു നില്‍ക്കുന്നു.

എന്തപരാധം ഞാന്‍ ചെയ്തു പറയൂ കല്ലെറിഞ്ഞവരെ?
സ്നേഹം കുറ്റമോ ? സ്നേഹിച്ചത് കുറ്റമോ?
പറയൂ നിന്ങ്ങളില്‍ സ്നേഹം അറിയാത്തവര്‍ ആരുണ്ടിവിടെ?
ജീവനായി ഞാന്‍ സ്നേഹിച്ചതോ തെറ്റ്?

No comments:

Post a Comment