Monday, May 23, 2011

എന്‍ സന്ധ്യേ..


എന്തിനു സന്ധ്യേ നീ തേങ്ങുന്നു.....
നീ എത്ര സുന്ദരി എന്‍ ലാസവതി
നിന്നില്‍ പുകയുന്ന  തീഷ്ണമാം   കനലുകള്‍ വ്യര്‍ത്ഥം  
നീ ഇല്ലെങ്കില്‍ ഈ പ്രിഥ്വി അര്‍ദ്ധശൂന്യം

നിന്നിലെ സുഗന്ധവും ഭംഗിയും
നീ അറിയാതെ പോയതെന്തേ....!
എന്നിലെ കണ്ണാടിയില്‍ ഒന്നു നോക്കൂ

ആവില്ല വര്‍ണ്ണിക്കാനൊരു വാക്കുകള്‍ക്കും നിന്നെ
ഇനി ആവില്ല വരയ്ക്കുവാന്‍  ഒരു തൂലികക്കും
അത്രമേല്‍ വ്യാപ്തിയില്‍ നീ ജ്വലിക്കുന്നു...

നീ ഇല്ലെങ്കില്‍ ഈ രാവുന്നരില്ല 
 ഈ ഞാനുറങ്ങില്ല, ഉണരില്ല
വിശ്രമമില്ലൊരു തരി പോലുമീ ഭൂമിയില്‍
നീ ശ്രേഷ്ട്ടം, ദിവ്യം എന്‍  മനോഹരി......

പൊട്ടി വിടരുമീ പ്രഭാതം രമ്യം
ശാന്തമായുരങ്ങുമീ രാത്രിയും സൌമ്യം..
എങ്കിലും സന്ധ്യേ നീയെത്ര ധന്യ
നിന്നില്‍ മാത്രം  വിരിയുമീ ചൈതന്യം

ആവില്ല  എന്നിലെ നിമ്ന ബിന്ദുക്കളാല്‍
നിന്നെ പുല്‍കുവാന്‍
ഒന്നു തലോടുവാന്‍....
എങ്കിലും കൊതിക്കുന്നു നിന്നിലെ തീവ്ര സുഗന്ധം.
  
സിന്ദൂര രേഖയില്‍ പൊന്‍ നിലവിനാല്‍  പൊട്ടും
സ്വര്‍ണ കിരണങ്ങളാല്‍ തിരുവാഭരണം  ചാര്‍ത്തിയും
സപ്ത  വര്‍ണ്ണ ചേല ചാര്‍ത്തി നീ  സുമങ്കലീ....

നിന്നിലെ സുഗന്ധവും ഭംഗിയും
നീ അറിയാതെ പോയതെന്തേ....!
എന്നിലെ കണ്ണാടിയില്‍ ഒന്നു നോക്കൂ
എന്‍ പ്രിയ സന്ധ്യേ......


6 comments:

  1. Really good one....well wishes

    ReplyDelete
  2. സന്ധ്യയെ അത്ര മാത്രം ഇഷ്ട്ടപ്പെടുന്ന ഒരാക്കെ ഇങ്ങനെ എഴുതാന്‍ കഴിയൂ..
    നല്ല വാക്കുകളില്‍ തീര്‍ത്ത നല്ല കവിത. ഒത്തിരി ഇഷ്ട്ടമായി..വീണ്ടും എഴുതുക..
    ഭാവുകങ്ങള്‍ നേരുന്നു..സസ്നേഹം..

    ReplyDelete
  3. സന്ധ്യയും എഴുതിയാ ആളും ഒരു പോലെ തന്നെ...............!!!!!!!!!!

    ReplyDelete